പണിമുടക്കിന് ഐക്യദാർഢ്യം

Friday 13 February 2026 8:58 AM IST

ആലപ്പുഴ: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ബാങ്കിംഗ് മേഖലയിലെ ഏഴ് ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കാനറാ ബാങ്ക് ബോട്ട് ജെട്ടി റോഡ് ശാഖയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ ഇ. വി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.അനന്തകൃഷ്ണൻ, രജീഷ്കുമാർ,​ ജെ.ദേവരാജൻ, എസ്.സി.സുരേഷ് എന്നിവർ സംസാരിച്ചു.