ശിവരാത്രി മഹോത്സവം

Friday 13 February 2026 12:03 AM IST

കുട്ടനാട്: ഭഗവതിപ്പടി ശ്രീമാൻ കുളങ്ങര (കുറ്റികുളങ്ങര) ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 15ന് രാവിലെ 4ന് പ്രഭാതഭേരി, 4.30ന് ഹരിനാമകീർത്തനം,5 ന് അഷ്ടഭിഷേകം, 6ന് ഉഷ:പൂജ, വിശേഷാൽ പൂജകൾ, 8 ന് ശിവ പുരാണ പാരായണം. വൈകിട്ട് 5 ന് സോപാനസംഗീതം, 6.30 ന് പോളവിളക്ക് വരവ്,അമ്മൻകുടം, ശിങ്കാരിമേളം, യോഗീശ്വര മഠം ഭഗവതിയുടെ അകമ്പടിയോടുകൂടി കാടാശ്ശേരി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ചിറകുളങ്ങര വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 7.30ന് നൃത്ത നാടകം കാളിക,10ന് വിശേഷാൽ പൂജകൾ, ശ്രീഭൂതബലി,അത്താഴപൂജ.