കാൽനടജാഥ നാളെ

Friday 13 February 2026 12:04 AM IST

ആലപ്പുഴ: കൈനകരി, മുട്ടാർ, എടത്വാ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ എ.സി കനാൽ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് എ.സി കനാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ കാൽനടജാഥ നടത്തും. യോഗത്തിൽ ചെയർമാൻ നൈനാൻ തോമസ്,ജനറൽ കൺവീനർ എ.കെ സോമനാഥൻ​ കരുമാലി,​ എ.സി വിജയപ്പൻ, കെ.ജെ ജെയിംസ് കൊച്ചു കുന്നേൽ, സൈബി അക്കര, കെ.എസ് ആന്റണി,ലിസി പൗവ്വക്കര, സൈനോ തോമസ്,അപ്പച്ചൻകുട്ടി ആശാപറമ്പ്, മുട്ടാർ സുരേന്ദ്രൻ, ലാലിച്ചൻ തുരുത്തേൽ, അലക്സാണ്ടർ പുത്തൻപുര തുടങ്ങിയവർ സംസാരിച്ചു.