40 ലിറ്റർ മദ്യം പിടികൂടി

Friday 13 February 2026 12:40 AM IST

തിരുവനന്തപുരം : ചില്ലറ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ എം.എസ്.കെ നഗർ ടി.സി 41/1359ൽ വിനോദിനെ (35) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 8,650 രൂപയും കണ്ടെത്തി.സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ധൻഖർ, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഫോർട്ട് ഇൻസ്‌പെക്ടർ എസ്.ബി പ്രവീൺ, എസ്.ഐമാരായ അനു.എസ്. നായർ. സുജോ ജോർജ്ജ്, ജോസ്ബിൻ രാജ്, സി.പി.ഒ സുനിൽകുമാർ, ഗിരീഷ് കുമാർ, സുനിൽ ലാൽ, ശാമപ്രസാദ്, അജീഷ് ജോസി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.