റോഡരികിൽ മദ്യവിൽപ്പന; ഒരാൾ പിടിയിൽ
Friday 13 February 2026 12:44 AM IST
കുന്നംകുളം: റോഡരികിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആളെ കുന്നംകുളം എക്‌സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കടിക്കാട് സ്വദേശി വെള്ളാട്ട് വീട്ടിൽ അനീഷിനെയാണ് (40) എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം ചെറുവത്താനി റോഡിന്റെ തെക്ക് വശത്തുവച്ചാണ് ഇയാൾ പിടിയിലായത്. 30 കുപ്പികളിലായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫലഗുണൻ, പ്രിവന്റീവ് ഓഫീസർമാരായ സി.എ.സുരേഷ്, സുനിൽദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീരാഗ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.