അപകട ഭീഷണിയായി റോഡിലെ കുഴി

Thursday 17 October 2019 9:48 PM IST

വെഞ്ഞാറമൂട് : ആറ്റിങ്ങൽ റോഡിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ റോഡിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇവിടെ നിരന്തരം അപകടം നടക്കുന്നതും പതിവാണ്. ഇരുചക്ര വാഹനക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.

നിരവധി പരാതികൾ കൊടുത്തെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ല. റോഡിൽ മഴയെ തുടർന്ന് ഉണ്ടായ ചെളിക്കെട്ട് ഇപ്പോൾ മൺതിട്ടയായി കിടക്കുന്നതും വാഹനയാത്രകാർക്ക് ഭീഷണിയാണ്. ചെറിയ മഴ പെയ്താൽ ഇവിടം വെള്ളക്കെട്ടാകും. ബി.എസ്.എൻ.എൽ ഓഫീസിനു മുൻവശത്തെ റോഡിൽ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നു. കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.