പ്രകടനം നടത്തി
വൈക്കം: കേന്ദ്രനയങ്ങൾക്കെതിരേ സംയക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.ടി.എഫ് വൈക്കം ടൗണിൽ പ്രകടനവും ധർണയും നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന പുതിയ കേന്ദ്ര നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു വൈക്കം: പള്ളിക്കൊരു പള്ളിക്കൂടമെന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ദീർഘവീക്ഷണമാണ് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പിന്നിലെന്ന് ബിഷപ്പ് മാർ ആന്റണി കരിയിൽ പറഞ്ഞു. വല്ലകം സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് വൈക്കത്തുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.