ഇ.എസ്.ഐ മെഡി. കോളേജ്: കേരളത്തിന് കേന്ദ്ര വിമർശനം
Friday 13 February 2026 1:08 AM IST
ന്യൂഡൽഹി: കൊല്ലത്ത് അനുവദിച്ച ഇ എസ് ഐ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ വിമർശനം. തൊഴിലാളികൾക്കായുള്ള മെഡിക്കൽ കോളേജ് ആരംഭിക്കാൻ അവസരം നൽകാത്ത സംസ്ഥാനത്തിന് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് പറയാൻ അർഹതയില്ലെന്നും മന്ത്രി പറഞ്ഞു.
നാഷണൽ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകാൻ എസൻഷ്യൽ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇ.എസ്.ഐ ബോർഡ് അംഗവും കൊല്ലം എംപിയുമായ എൻ.കെ. പ്രേമചന്ദൻ ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കൽ കോളേജ് അനുവദിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിനും 200-300 പേർക്ക് തൊഴിൽ സാധ്യതയുമുള്ളതാണ് മെഡിക്കൽ കോളേജ്.