കർണാടകയിൽ ഉടൻ അധികാര കൈമാറ്റമില്ല
Friday 13 February 2026 1:18 AM IST
ക്ഷമയ്‌ക്ക് ഫലം ഉറപ്പായും ലഭിക്കുമെന്ന് ശിവകുമാർ
ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി കോൺഗ്രസ് ഹൈക്കമാൻഡിനെ ഉൾപ്പെടെ സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ക്ഷമയ്‌ക്ക് ഫലം ഉറപ്പായും ലഭിക്കുമെന്ന് പ്രതികരിച്ചു. സിദ്ധരാമയ്യയെ മാറ്റി മുഖ്യമന്ത്രി പദത്തിലേക്ക് എത്താനാണ് ശിവകുമാർ കുറച്ചു കാലങ്ങളായി ശ്രമിക്കുന്നത്. എന്നാൽ കർണാടകയിൽ ഉടൻ അധികാര കൈമാറ്റത്തിന് സാദ്ധ്യമല്ലെന്ന് ദേശീയ നേതാക്കൾ ശിവകുമാറിനെ അറിയിച്ചുവെന്നാണ് സൂചന. പാർട്ടി ദേശീയ നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ഇന്നലെ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെ കുറിച്ച് നേതൃത്വവുമായി സംസാരിച്ചില്ല.