പെൻഗ്വിൻ അധികൃതരെ ചോദ്യം ചെയ്‌തു

Friday 13 February 2026 1:19 AM IST

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. പെൻഗ്വിന് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

പെൻഗ്വിൻ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പുസ്‌തകത്തിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുള്ളതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്.