ജില്ലാ കൗൺസിൽ യോഗം നാളെ

Saturday 14 February 2026 12:56 AM IST

കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി കുടുംബത്തിൽ നിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും, ജില്ലാ കൗൺസിൽ യോഗവും

നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് കുമരകത്തുള്ള കോട്ടയം ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് എം. കെ. തോമസുട്ടി അദ്ധ്യക്ഷത വഹിക്കും. മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്ന് വ്യാപാരികൾക്കു നൽകുന്ന ഹെൽത്ത് കെയർ പ്രിവിലേജ് സ്‌കീമിന്റെ പ്രഖ്യാപനം ഫാ.മാത്യു തുരുത്തിപ്പള്ളിൽ നിർവഹിക്കും.