ധാരണാപത്രം ഒപ്പുവച്ചു

Saturday 14 February 2026 12:57 AM IST

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് ബയോടെക്‌നോളജി ഡിപ്പാർട്ട്മെന്റ് സൈജീൻ ബയോടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി അഡോൺ കോഴ്‌സും ഇന്റെൺഷിപ്പും ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി.എസ്.സി ബയോടെക്‌നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഇൻഡസ്ട്രിയൽ ബയോടെക്‌നോളജിയും പഠിക്കാം.കോളേജ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് സൈജീൻ ബയോടെക്‌നോളജിസ് സയന്റിഫിക് കൺസൾട്ടന്റ് അതുൽ കെ ധാരണാപത്രം കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു