നെൽകൃഷി ഉത്പാദന ബോണസ് തുടരണം
Saturday 14 February 2026 12:58 AM IST
വൈക്കം: നെൽകൃഷിക്ക് നൽകിക്കൊണ്ടിരിക്കുന്ന ഉത്പാദന ബോണസ് കർഷകർക്ക് നൽകുന്നത് തുടരണമെന്ന് കുട്ടനാട് സംയുക്ത സമിതിയും കായൽ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൃഷിചെലവ് കൂടുതലാണ്. ആദായകരമല്ലാത്ത നെൽകൃഷി നിലനിൽക്കുന്നത് സർക്കാർ ധനസഹായങ്ങൾ കൊണ്ടാണ്. കൃഷിയാണ് കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നത്. കൃഷി നിന്നുപോയാൽ പരിസ്ഥിതിക്ക് കനത്ത ക്ഷതമേല്ക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. കുട്ടനാട് സംയുക്തസമിതി ചെയർമാൻ കെ.എം.പൂവ്, കുട്ടനാട് സംയുക്തസമിതി കൺവീനർ ഡോ.കെ.ടി.റജികുമാർ, ജോ.കൺവീനർമാരായ കെ.കെ.മണിലാൽ, പി.സി.ബേബി, പ്രവീണ.കെ.മോഹൻ, കമ്മറ്റി അംഗങ്ങളായ സാബു നരിക്കുഴി, ഡോ.ടോംതോമസ്, കെ.ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.