അപേക്ഷ  ക്ഷണിച്ചു

Saturday 14 February 2026 1:25 AM IST

കോട്ടയം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളിൽ മേൽനോട്ടച്ചുമതല വഹിക്കുന്നതിന് താത്കാലികാടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും,കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗക്കാരെയാണ് പരിഗണിക്കുന്നത്. പ്രായം 21 -45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായിരുന്നവർക്ക് മുൻഗണന. പ്രതിമാസ ഹോണറേറിയം 8000 രൂപ. 20 ന് മുൻപ് കോട്ടയം സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 0481 2562503.