കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Saturday 14 February 2026 12:50 AM IST
മൂവാറ്റുപുഴ: എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ പ്ലാതോട്ടത്തിൽ റോയ് വർഗീസാണ് (59) മരിച്ചത്. കോട്ടയം എൽ.ഐ.സി ജീവനക്കാരനാണ്. ഇന്നലെ രാവിലെ 8.30ഓടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ ആറൂർ ചാന്ത്യയം കവലയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബൈക്കിലേക്ക് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: സാറാമ്മ. മക്കൾ: ബ്രീജിത്ത്, അർഹിത്ത് (യു.കെ). മരുമകൾ: ജെയ്‌സ്‌മോൾ. സംസ്‌കാരം പിന്നീട്.