വിവാഹ വാഗ്ദാനം നൽകി പീഡനവും പണംതട്ടലും: യുവാവ് അറസ്റ്റിൽ
കാലടി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയുംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശേരി പാതാള പുതിയപുരയിൽവീട്ടിൽ നിയാസാണ് (28) കാലടി പൊലീസിന്റെ പിടിയിലായത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോവിഭാഗത്തിൽ കരാർ ജോലിക്കാരനായ പ്രതി കാഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ്
വിവാഹമോചിതയായ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 16പവൻ സ്വർണവും 100000രൂപയും കൈക്കലാക്കി. സ്വർണവും പണവും തിരികെ ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചു.
റെയിൽവേ ടിക്കറ്റ് പരിശോധകനെന്ന വ്യാജേന ആൾമാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷൊർണൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്.ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം.