കതിരൂർ ഗ്രാമപഞ്ചായത്ത് സെമിനാർ
തലശ്ശേരി: കതിരൂർ പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ നടന്നു. സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.അലക്ഷ്യമായി പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജീവനക്കാർക്കും ഭരണസമിതിയ്ക്കും വേണ്ടുന്ന പിന്തുണ ജനം നൽകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുജയ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി.സനിൽ പൊതു വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ.വി.പവിത്രൻ നൂതനാശയങ്ങളുടെ അവതതരണം നടത്തി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.വി.ഷാഹിന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.കെ.ശോഭ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുധീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എൻ.മഞ്ജുഷ സ്വാഗതവും അസി.സെക്രട്ടറി എം.സുഗതൻ നന്ദിയും പറഞ്ഞു.