കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോ.സംസ്ഥാന സമ്മേളനം

Friday 13 February 2026 9:57 PM IST

കണ്ണൂർ: കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ പത്തിന് കണ്ണൂർ ഹോട്ടൽ റോയൽ ഒമാർസിൽ കെ. പി .സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

രാവിലെ 11ന് യാത്രയയപ്പ് സമ്മേളനം പ്രൊഫസർ ജോറി മത്തായി ഉദ്ഘാടനം ചെയ്യും.തുടർന്ന് വിരമിച്ച അദ്ധ്യാപകരുടെ സമ്മേളനം ഡോ.എം.സി ദിലീപ് കുമാറും ഉച്ചയ്ക്ക് ശേഷം നടക്കുന്ന വനിതാസമ്മേളനം ജെ.ബി. മേത്തർ എം.പിയും ഉദ്ഘാടനം ചെയ്യും. തുടർന്ന് മാദ്ധ്യമ സെമിനാർ നടക്കും. നാലിന് മ്യൂച്ചൽ എയ്ഡ് ട്രസ്റ്റ് മീറ്റിംഗ് ഡോ.റെജി എം. വർഗീസ് ഉദ്ഘാടനം ചെയ്യും. ഏഴിന് സംസ്ഥാന പ്രവർത്തക സമിതി യോഗം.നാളെ രാവിലെ പത്തരക്ക് സംസ്ഥാന കൗൺസിൽ യോഗം. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുമെന്ന് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ജോൺസൺ ജോർജ്ജ്,ഡോ.വി.പ്രകാശ്,ഡോ.പി.പ്രജിത ഡോ.ഷിനോ പി.ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.