'തൊടുപുഴക്ക് ഒപ്പം' പദ്ധതിയുമായി ബേബി മെമ്മോറിയൽ ആശൂപത്രി

Saturday 14 February 2026 12:29 AM IST
ഫസ്റ്റ് എയ്ഡ് ബോക്സുമായി ആദ്യ ഘട്ടം വിതരണക്കോൽഘാടനം

തൊടുപുഴ : ബേബി മെമ്മോറിയൽ ആശൂപത്രി 'തൊടുപുഴക്ക് ഒപ്പം' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യമായി ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു. മോട്ടോർ വാഹനവകുപ്പ് റോഡ് എൻഫോഴ്സ്‌മെന്റ് യൂണിറ്റുമായി സഹകരിച്ച് റോഡ് സുരക്ഷ ബോധവൽക്കരണവും പ്രാഥമിക ചികിത്സ പരിശീലനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ്. സഞ്ജയ് നിർവഹിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ ഇളവ് ലഭിക്കാൻ വേണ്ടി ഉള്ള സ്‌പെഷ്യൽ പ്രെവിലേജ് കാർഡ് വിതരണം സി.ഇ.ഒ ഡോ. ജയ് കിഷൻ കെ.പി നിർവഹിച്ചു. ആശുപത്രി എ.ജി.എം ഗോകുൽ നാരായണൻകുട്ടി പദ്ധതിക്ക് നേതൃതം നൽകുന്നു. ഒപ്പം പദ്ധതിയുടെ ഭാഗമായി ഹൃദയാരോഗ്യ സംരക്ഷണത്തിനായി അടുത്ത പതിനാലു ദിവസത്തേക്കു പ്രത്യേക ഹൃദയ ആരോഗ്യ സംരക്ഷണ പാക്കേജും പ്രഖാപിച്ചു.. സൗജന്യമായി കാർഡിയോളോജിസ്റ്റിനെ കാണുന്നതിനും സൗജന്യമായി ഇ.സി.ജി എടുക്കുന്നതിനും 1080 രൂപ വരുന്ന എക്കോ ടെസ്റ്റിന് 499 രൂപയ്ക്കും 999 രൂപ വരുന്ന ടി.എം.ടി ടെസ്റ്റിന് 499 രൂപ നിരക്കിലും 13000 രൂപ വരുന്ന ആൻജിയോഗ്രാം 5999 രൂപക്കും പൊതുജനങ്ങൾക്ക് ലഭിക്കും. ഫോൺ : 9846960123.