ശില്പശാല ആരംഭിച്ചു.

Friday 13 February 2026 11:59 PM IST

ചേർത്തല:സെന്റ് മൈക്കിൾസ് കോളേജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ സഹകരണത്തോടെ ദ്വിദിന ശില്പശാല ആരംഭിച്ചു.കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എം.എൽ.ആർ.ഇ ശാസ്ത്രജ്ഞ ഡോ. ഷെറിൻ സോണിയ ക്യൂബേലിയോ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ ഡോ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ,പ്രിൻസിപ്പൽ ഡോ.സിന്ധു എസ് നായർ,സുവോളജി വിഭാഗം മേധാവി ഡോ.ആന്റണി പി.ജെ.,കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ–ഓർഡിനേറ്റർ ശ്രുതി ജോസ്,അസിസ്റ്റന്റ് പ്രൊഫസർ പെട്രീ ഷ്യ മൈക്കിൾ,ഡോ.ടെനി ഡേവിഡ്, റോൾബി മെർലിൻ എന്നിവർ സംസാരിച്ചു.പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ.അൻവർ അലി പി.എച്ച്, ഡോ.കെ.ജെ.ജയലക്ഷ്മി എന്നിവർ രണ്ട് ദിവസത്തെ ക്ലാസുകൾ നയിക്കും. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദ്വീദിന ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.