വികസന സെമിനാർ

Saturday 14 February 2026 12:00 AM IST

ചാരുംമൂട്: ഭരണിക്കാവ് ബ്ളാക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്കു പഞ്ചായത്ത് പ്രസിഡൻ്റ് സി.അനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി. അജയകുമാർ കരട് പദ്ധതി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്.ശോഭന,ജി.രമേശ്കുമാർ, ജില്ലാപഞ്ചായത്തംഗം ബി.രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിബി വർഗ്ഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്.രാമകൃഷ്ണൻ, സ്വപ്ന സുരേഷ്, ഡി.രോഹിണി, അംഗങ്ങളായ ശോശാമ്മ, ജസ്റ്റിൻ ജേക്കബ്.ആർ ,പ്രസന്ന .എസ് , ആർ.അശ്വതി, അഡ്വ. രോഹിത് എം.എസ് , കെ. ജയമോഹൻ,സീന യൂസഫ് , പ്രഭ തുടങ്ങിയവർ പ്രസംഗിച്ചു .