ധൻബാദ് എക്സ്പ്രസിൽ നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് എക്സൈസും ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിൽ മൂന്ന് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 29.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. പ്രതിയെ പിടികൂടാനായില്ല. പരിശോധന അറിഞ്ഞ് പ്രതികൾ ബാഗുകൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു. ട്രെയിൻ മാർഗം ലഹരി കടത്തു നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുട നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ആർ.പി.എഫ് സി.ഐ എ.കെ.പ്രിൻസ്, എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ ഓമനക്കുട്ടൻ, ഉദ്യോഗസ്ഥരായ അജികുമാർ, എഡിസൺ, പ്രജീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീക്ക് കെ.എസ്, സുർജിത്ത് ടി. ജി, ബിപിൻ പി.ജി, രതീഷ്.ആർ, അസ്സി. എക്സൈസ് ഇൻസ്പെക്ടർമാരായ ജയൻ, ഫാറൂക്ക് അഹമ്മദ്, ബൈജു എന്നിവരും പരിശോധയിൽ പങ്കെടുത്തു.