ഓൾ കേരള സിനിമ ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോ.

Saturday 14 February 2026 1:09 AM IST

തിരുവനന്തപുരം: ഓൾ കേരള സിനിമ ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (എ.കെ.സി.ഡബ്ല്യു.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഭരണസമിതി അംഗങ്ങളായി വിജയകുമാർ കുന്നുകുഴി (സംസ്ഥാന പ്രസിഡന്റ്),സി.ജയൻ (ജനറൽ സെക്രട്ടറി),ജയൻ.വി.പോറ്റി (ട്രഷറർ),ശശിധരൻ ബാലരാമപുരം (വൈസ് പ്രസിഡന്റ്),സെബാസ്റ്റ്യൻ ജോസഫ് (സെക്രട്ടറി),വിജയകുമാർ.കെ. വലിയതുറ (ജോയിന്റ് സെക്രട്ടറി),എക്സിക്യുട്ടീവ് മെമ്പർമാരായി രാജി.എസ്,നജീന.എച്ച്,ഈഞ്ചയ്ക്കൽ മനോജ്,സിറാസുദീൻ,രഞ്ജിത് ചാക്കോ,ജോസഫ് മാപ്പിളശ്ശേരി,സജിത.വി.ആർ എന്നിവർ അധികാരമേറ്റു.എ.കെ.സി.ഡബ്ല്യു.എ അംഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന 1600 രൂപ ക്ഷേമ പെൻഷൻ പ്രതിമാസം 5000 രൂപ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സർക്കാരിനോട് ആവശ്യപ്പെട്ടെന്നും, മറ്റ് ആനുകൂല്യ നടപടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.