സെന്റ് ജെയിംസിന് എൻ.എ.ബി.എച്ച്

Saturday 14 February 2026 12:41 AM IST

ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. ആരോഗ്യമേഖലയിൽ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പുവരുത്തുന്ന ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൈമാറി. സി.എച്ച്.എ.ഐ ദേശീയ വൈസ് പ്രസിഡന്റ് ഫാ. ജോൺസൻ വാഴപ്പിള്ളി, ആശുപത്രി ട്രസ്റ്റ് പ്രസിഡന്റ് മോൺ. ജോസ് മാളിയേക്കലിന് സർട്ടിഫിക്കറ്റ് കൈമാറി. എൻ.എ.ബി.എച്ചിന്റെ ലോഗോ പ്രകാശനവും നടന്നു. ആശുപത്രി ഡയറക്ടർ ഫാ. ആന്റു ആലപ്പാടൻ, ഫാ. ടിജോ ആലപ്പാട്ട്, ഫാ. ഡിന്റോ തെക്കിനിയത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. വി.പ്രകാശ്, ക്വാളിറ്റി കോർഡിനേറ്റർ അഞ്ജന രാജു, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ റുബീന എന്നിവർ പ്രസംഗിച്ചു.