എം.ഡി.എം.എയുമായി​ യുവാവ് പി​ടി​യി​ൽ

Sunday 15 February 2026 1:43 PM IST

ഓച്ചിറ: എം.ഡി.എം.എയുമായി​ ഓച്ചിറ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മാളിയേക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വൈക്കം സ്വദേശി അനൂപ് (26) അറസ്റ്റിലായി. 17.05 ഗ്രാം എം.ഡി.എം.എയും ത്രാസും പാക്കിംഗിനുള്ള കവർ ഉൾപ്പെടെയുള്ള സാധനങ്ങളും കണ്ടെടുത്തു. 2018 മുതൽ അനൂപും കുടുംബവും ഇവിടെ താമസമുണ്ടെങ്കിലും അയൽവാസി​കളുമായി​ ഇയാൾ സംസാരിച്ചിട്ടല്ല. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ബംഗളൂരുവി​ൽ നി​ന്ന് നേരിട്ട് മയക്കുമരുന്ന് വാങ്ങി നാട്ടിൽ വിതരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ലാപ്പന പുത്തൻപുര മുക്കിന് പടിഞ്ഞാറ് വശം തച്ചൻകാട്ടിൽ വടക്കതിൽ നിന്ന് 2.96 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായിരുന്നു.