തിരുമുൽപ്പാട് അനുസ്മരണം 16ന്
Saturday 14 February 2026 12:45 AM IST
ചാലക്കുടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ പത്മഭൂഷൺ രാഘവൻ തിരുമുൽപ്പാട് അനുസ്മരണ സമ്മേളനം 16ന് നടത്തും. തിരുമുൽപ്പാട് അനുസ്മരണ സമിതിയുടെ സഹകരണത്തോടെ മിനി ടൗൺഹാളിൽ 3.30ന് നടക്കുന്ന ചടങ്ങ് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധ്യക്ഷയാകും. വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് പുരസ്‌കാരം ആയുർവേദ രംഗത്തെ സാഹിത്യപ്രതിഭയും കവയിത്രി ഷീജ വക്കത്തിന് നൽകും. ഫാ. ഡോ. ജോസ് താണിക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ.വി.പോൾ, പ്രതിപക്ഷ നേതാവ് ജിൽ ആന്റണി, കെ.മുരാരി എന്നിവർ പങ്കെടുത്തു.