ദർശനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

Saturday 14 February 2026 1:44 AM IST

കൊടുങ്ങല്ലൂർ : ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. എറിയാട് പേബസാർ കൊണ്ടിയാറ ഷാജിയെയാണ് (50) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെത്തിയ ബാലികയെ ഇയാൾ നാല് തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2024ലും 2025 ലുമായിരുന്നു സംഭവം. അയ്യപ്പൻ പാലത്തിനടുത്തുള്ള ക്ഷേത്രത്തിന് വശത്തെ റൂമിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈഗികാതിക്രമം നടത്തുകയായിരുന്നു.

മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇന്നലെ രാവിലെയാണ് ഇയാളെ പിടികൂടിയത്. വർഷങ്ങളായി വിവിധ തരത്തിലുള്ള പൂജാ കർമ്മങ്ങൾ ചെയ്യുന്ന ആളാണ് ഷാജി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫേട്ടോ: പ്രതി ഷാജി.