പണം കൊടുക്കൽ വാങ്ങലിലെത്തർക്കം :കോൺട്രാക്ടറെ കാറിടിച്ച് കൊന്നു
നാഗർകോവിൽ : പണം കൊടുക്കൽ വാങ്ങലിലുണ്ടായ തർക്കത്തെ തുടർന്ന് നാഗർകോവിലിൽ കോൺട്രാക്ടറെ സഹവ്യാപാരി കാറിടിച്ച് കൊലപ്പെടുത്തി. നാഗർകോവിൽ, തെങ്ങംപുത്തൂർ, പണിക്കക്കുടിയിരിപ്പ് സ്വദേശി വിജയകുമാ(47) റാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. സംഭവം ഇങ്ങനെ : വിജയകുമാറിന്റെ സഹോദരൻ ജയകുമാർ (49)പാറ, മണൽ, ചല്ലി വില്പനക്കാരനാണ്. കന്യാകുമാരി കരുംപാട്ടൂർ സ്വദേശി വിക്റ്റർ രാജദാസുമായിട്ട് പണം കൊടുക്കൽ വാങ്ങൽ ഇടപാടുണ്ടായിരുന്നു. പണം വാങ്ങാൻ ജയകുമാറും, വിജയകുമാറും നാഗർകോവിൽ, ചേട്ടിക്കുളത്തെ ഇലക്ട്രിക് കടയിൽ എത്തി. പണം ചോദിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ക്ഷുഭിതനായ വിക്ടർ രാജദാസ് പുറത്തിങ്ങുകയും ഇരുവരെയും കാറിടിച്ച്. തെറിപ്പിക്കുകയുമായിരുന്നു.വിജയകുമാർ സംഭവസ്ഥലത്തുവച്ച് മരിച്ചു. ജയകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടാർ പൊലീസ് പ്രതിയെ തേടിവരുന്നു.