വോട്ടുവണ്ടി പര്യടനം തുടങ്ങി
Sunday 15 February 2026 12:44 AM IST
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് വണ്ടി ജില്ലയിൽ പര്യടനം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിൽ കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഒഫ് ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെയും നേതൃത്വത്തിലാണ് പര്യടനം. എല്ലാ വോട്ടർമാരെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിനായി പ്രചാരണ വാഹനത്തിനുള്ളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നേരിട്ട് വോട്ട് ചെയ്ത് പരിശീലിക്കാം.