ജില്ലാതല വികസന സെമിനാർ നാളെ
Sunday 15 February 2026 12:45 AM IST
കോട്ടയം : ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കുന്ന വികസന പദ്ധിതിയുടെ ഭാഗമായി ജില്ലാതല വികസന സെമിനാർ നാളെ രാവിലെ 10 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ, അക്കാദമിക ഗവേഷണ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.