ആദ്യകാല നാടക നടി കെ. ഉഷ നിര്യാതയായി

Saturday 14 February 2026 5:23 PM IST
കെ. ഉഷ

തൃക്കരിപ്പൂർ: ആദ്യകാല നാടക നടി നടക്കാവിലെ കെ. ഉഷ (70) നിര്യാതയായി. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ഥാന അമേച്ചർ നാടക മത്സരങ്ങളിൽ നിരവധി തവണ മികച്ച നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. കണ്ണൂർ സംഘചേതന, ഡ്രമാറ്റിക്ക, സംഘം പയ്യന്നൂർ, നടക്കാവ് നെരൂദ തുടങ്ങി നിരവധി നാടക സംഘങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മരമീടൻ, മാറ്റിവെച്ച തലകൾ, ബീഗം മേരി വിശ്വാസ് തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ പിതാവായ വി.കെ. കൃഷ്ണമാരാറുടെ ശിക്ഷണത്തിൽ ഓട്ടൻതുള്ളലിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്.16ാം വയസ്സു മുതൽ നാടക രംഗത്ത് സജീവമായി. അകാവാശവാണിയിൽ തുള്ളൽ, നാടകം എന്നിവയിൽ ഗ്രേഡഡ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ കാർത്യായനി അമ്മ. ഭർത്താവ്: പി കുഞ്ഞിരാമൻ. മക്കൾ: രഞ്ജിത്ത്, രതീഷ് (ഓവർസിയർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കണ്ണൂർ), രഞ്ജിനി. മരുമക്കൾ: ശബ്ന (നടക്കാവ്), നീതു (വെളിച്ചന്തോട്), ജോജിഷ് (ചെറുതാഴം). സഹോദരങ്ങൾ: ശൈലജ, സതി (ഇരുവരും ഡൽഹി), മണികണ്ഠൻ ശ്രീകണ്ഠാപുരം.