ഒളിംപിക് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം

Saturday 14 February 2026 8:53 PM IST

കണ്ണൂർ: ജില്ലാ ഒളിംപിക് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ പത്തരക്ക് താണ പ്രഭാത് ഗസ്റ്റ് ഹൗസിൽ കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി ലേഖ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ എന്നിവ‌ർ പങ്കെടുക്കും. കായിക മേഖലയിലെ സമഗ്രമായ വളർച്ച, സ്‌കൂൾ വെക്കേഷനിൽ കോച്ചിംഗ് ക്ലാസ്, ഫിറ്റ്നസിനായി ഓപ്പൺ ജിം,ചെലവ് കുറഞ്ഞ രീതിയിൽ മിതമായ നിരക്കിൽ സ്പോർട്സ് ഉപകരണങ്ങൾ എത്തിച്ചുനൽകുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് ഡോ.പി.കെ ജഗന്നാഥൻ, ബാബു പന്നേരി, യു.പി ഷബിൻ കുമാർ, രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.