യാത്രയയപ്പ് സമ്മേളനം

Saturday 14 February 2026 8:57 PM IST

നടുവിൽ:നടുവിൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിലിനും വിവിധ മേഖലകളിൽ തിളങ്ങിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൊയ്തീൻ,പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ ഹെഡ്മാസ്റ്റർ കെ.കെ. ലതീഷ്, പി.ടി.എ പ്രസിഡന്റ് സി.എച്ച്.ഷംസുദ്ധീൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ ജിൽസാദ്, വാർഡ് മെമ്പർ പി.പി.മുസ്തഫ, മാനേജ്‌മെന്റ് പ്രതിനിധി കെ.കെ.ഉണ്ണികൃഷ്ണൻ,നടുവിൽ എ.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.ഷീന, മുൻ ഹെഡ്മാസ്റ്റ്ർമാരായ കെ.പി.കേശവൻ, ടി.പി.പദ്മനാഭൻ, എം.പി.ടി.എ പ്രസിഡന്റ് എ.ഇ.റജീന, വി.മുഹ്സിന,​ അദ്ധ്യാപകരായ കെ.മനേഷ്, എ.വി.രശ്മി, പി.പി.ശാന്തി, കെ.രഞ്ജിനി, ബി.റവാദ്, അഞ്ജിത്ത് അജയകുമാർ സംസാരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.