പേരാവൂരിൽ പേ പാർക്കിംഗ് സജ്ജീകരിച്ചു
Saturday 14 February 2026 9:03 PM IST
പേരാവൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂരിൽ പേ പാർക്കിംഗ് തുറന്നു. ടൗൺ ജുമാ മസ്ജിദ് കമ്മറ്റിയുമായി സഹകരിച്ചാണ് മസ്ജിദിന്റെ സ്ഥലത്ത് സൗകര്യം ഒരുക്കിയത്. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും വർഷങ്ങളായുള്ള ആവശ്യപ്രകാരമാണ് ഭരണസമിതി ഈ സജ്ജീകരണം ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബേബി സോജ,കെ.അംബുജാക്ഷൻ, കെ.കെ.രാമചന്ദ്രൻ, പി.വി.ദിനേശ്ബാബു, കെ.സി.സനിൽ കുമാർ, പ്രജിത്ത് ചാലാറത്ത്, ബി.കെ.സക്കരിയ, ജയചന്ദ്രബോസ്, എ,കെ,ഇബ്രാഹിം, ഷമീർ മുരിങ്ങോടി, വി.കെ.സാദിഖ്, എൻ.രാജേഷ്, സതീശൻ, ബഷീർ കായക്കൂൽ എന്നിവർ സംസാരിച്ചു. ടൗണിൽ രണ്ടിടങ്ങളിൽ കൂടി പേ പാർക്കിംഗ് ഉടൻ ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.