അരുവിപ്പുറത്ത് സാഹിത്യ സമ്മേളനം
നെയ്യാറ്റിൻകര: അരുവിപ്പുറം ക്ഷേത്രത്തിൽ, ഗുരുവിന്റെ സ്വാധീനം മലയാള കവിതയിൽ എന്ന വിഷയത്തെക്കുറിച്ച് നടന്ന സാഹിത്യ സമ്മേളനം എക്സൈസ് അഡീഷണൽ കമ്മിഷണർ ദേവമനോഹർ ഉദ്ഘാടനം ചെയ്തു. എല്ലാ കാലത്തും എല്ലാദേശത്തും ജനിക്കാറുള്ള മഹാത്മാക്കളുടെ ചിന്തയും പ്രവർത്തനങ്ങളുമാണ് ആ കാലഘട്ടത്തിന്റെ സാഹിത്യവും സംസ്കാരവും രചിക്കപ്പെടുന്നത്. കാവ്യത്രയങ്ങളായ ഉള്ളൂരും വള്ളത്തോളും കുമാരനാശാനും ശ്രീനാരായണഗുരുദേവ കവിതകളുടെ അന്തഃസത്ത ഉൾക്കൊണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ കാർത്തികേയൻനായർ, അജയൻ പനയറ,ഡോ.എം.എ.സിദ്ദിഖ്,നെടുങ്കുന്നം ഗോപാലകൃഷ്ണൻ,മങ്ങാട് ബാലചന്ദ്രൻ, ഐബി.സതീഷ് എം.എൽ.എ,മഹാരാജാസ് കോളേജ് അദ്ധ്യാപകൻ ഡോ.ജെ.കുമാർ,പ്രസന്നരാജൻ,അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുത്തു. സ്വാമി സരേശ്വരാനന്ദ സ്വാഗതവും സ്വാമി വിരജാനന്ദഗിരി നന്ദിയും പറഞ്ഞു.