സൗജന്യ അസ്ഥിരോഗ മെഡിക്കൽ ക്യാമ്പ്

Saturday 14 February 2026 9:39 PM IST

കായംകുളം: പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ പ്രമുഖ ഓർത്തോ സർജൻ ഡോ.അഷറഫിന്റെ നേതൃത്വത്തിൽ കായംകുളം മുനിസിപ്പൽ എട്ടാം വാർഡിൽ സൗജന്യ അസ്ഥിരോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ്‌ കൗൺസിലർ അസീംനാസർ ഉദ്ഘാടനം ചെയ്തു. നൂറിലധികം പേർക്ക് 1000 രൂപ വരെ മൂല്യമുള്ള ബ്ലഡ്‌ ടെസ്റ്റുകൾ സൗജന്യമായി നനടത്തി. മുഹമ്മദ്‌ ജിഫ്രി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ ,മുനിസിപ്പൽ കൗൺസിലർമാരായ വള്ളിയിൽ റസാക്ക്,സുഹന അൻഷാദ്, അബ്‌ദുൾ ഹക്കീം,അൻഷാദ് വാഹിദ്,സക്കീർ ഹുസൈൻ,ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.