ഒ.എൻ.വി അനുസ്മരണം

Sunday 15 February 2026 1:38 AM IST

തിരുവനന്തപുരം: ഒ.എൻ.വി സാംസ്‌കാരിക പഠനകേന്ദ്രം ശാന്തി നഗർ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ഒ.എൻ.വിയുടെ പത്താമത് അനുസ്മരണയോഗം സംഘടിപ്പിച്ചു.സംസ്‌കാരിക പ്രവർത്തകനും മുൻ ദേശാഭിമാനി ബ്യൂറോ ചീഫുമായ എസ്.ആർ.ശക്തിധരൻ ഉദ്ഘാടനം ചെയ്‌തു.സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.ഒ.എൻ.വി സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റ്‌ ആർ.ഷാജി ശർമ്മ അദ്ധ്യക്ഷത വഹിച്ചു.ആനയറ ചന്ദ്രൻ,പ്രിയദർശനകുമാർ,അരുൺ കുമാർ, രാജീവ്,സുരേഷ്,നിഥിൻബാബു എന്നിവർ സംസാരിച്ചു.സുരേഷ് കുമാർ സ്വാഗതവും മണി പോറ്റി നന്ദിയും പറഞ്ഞു.