കാപ്പാ കുറ്റവാളി കരുതൽ തടങ്കലിൽ
കൊല്ലം: കൊട്ടിയം തഴുത്തല പുത്തൻവീട്ടിൽ നിഷാദിനെ (34) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.
2017 മുതൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നിഷാദ് കൊട്ടിയം, കണ്ണനല്ലൂർ, കുണ്ടറ, അടൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇയാൾ കാപ്പാ നിയമം പ്രകാരം മൂന്നുതവണ കരുതൽ തടങ്കലിൽ കിടന്നിട്ടുണ്ട്.
പ്രതിക്കെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ദേവിദാസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ സൗരവ്, സി.പി.ഒ മാരായ ശംഭു, അരുൺ, ഹരീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം ഇയാളെ കൊട്ടിയത്തുള്ള ഒളിസങ്കേതത്തിൽ നിന്നു പിടികൂടുകയായിരുന്നു. തുടർന്ന്, ഇയാളെ കപൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.