​ഗോ​വി​ന്ദാ​ ​ഗോ​പാ​ല​ മന്ത്രം മുഴക്കി 12 ശിവക്ഷേത്രങ്ങളിലേക്ക് ശിവാലയ ഓട്ടത്തിന് തുടക്കമായി

Saturday 14 February 2026 11:08 PM IST

ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ലെ​ ​ച​രി​ത്ര​പ്രസിദ്ധമായ 12​ ​ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ശി​വാ​ല​യ​ ​ഓ​ട്ട​ത്തി​ന് ​തു​ട​ക്ക​മാ​യി.​ശി​വ​രാ​ത്രി​യു​ടെ​ ​ത​ലേ​നാ​ൾ​ ​കാ​വി​ ​വ​സ്ത്ര​വും​ ​ക​ഴു​ത്തി​ൽ​ ​രു​ദ്രാ​ക്ഷ​മാ​ല​യും,​കൈ​യി​ൽ​ ​ഭ​സ്മ​സ​ഞ്ചി​യും​ ​വീ​ശ​റി​യു​മാ​യി​ ​ശി​വ​ഭ​ക്ത​ർ​ ​കാ​ൽ​ന​ട​യാ​യി​ 12​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ ​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നാ​ണ് ​ശി​വാ​ല​യ​ ​ഓ​ട്ട​മെ​ന്ന് ​പ​റ​യു​ന്ന​ത്.​ശൈ​വ​ ​വൈ​ഷ്ണ​വ​ ​ബ​ന്ധം​ ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​ ​ശി​വാ​ല​യ​ ​ഓ​ട്ടം​ ​ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ൽ​ ​മാ​ത്ര​മാ​ണ് ​ന​ട​ക്കു​ന്ന​ത്.110​ ​കി​ലോ​മീ​റ്റ​ർ​ ​കും​ഭ​മാ​സ​ത്തി​ലെ​ ​ക​ന​ത്ത​ ​ചൂ​ട് ​വ​ക​വ​യ്ക്കാ​തെ​ ​കാ​ൽ​ന​ട​യാ​യാ​ണ് ​ശി​വാ​ല​യ​ ​ഓ​ട്ടം​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും​ ​മ​റ്റും​ ​ഓ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രു​ണ്ട്.

മു​ഞ്ചി​റ​യി​ലെ​ ​തി​രു​മ​ല​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നാ​ണ് ​ശി​വാ​ല​യ​ ​ഓ​ട്ടം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​മ​ല​മു​ക​ളി​ൽ​ ​ഇ​രി​ക്കു​ന്ന​ ​ശി​വ​ഭ​ഗ​വാ​നെ​ ​തൊ​ഴു​ത​ ​ശേ​ഷം​ ​'​ഗോ​വി​ന്ദാ​ ​ഗോ​പാ​ല​ ​'​ ​എ​ന്ന​ ​മ​ന്ത്രം​ ​ഉ​ച്ച​ത്തി​ൽ​ ​മു​ഴ​ക്കി​ ​കൊ​ണ്ട് ​ഭ​ക്ത​ർ​ ​പ​ടി​യി​റ​ങ്ങും.​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​തി​രു​മ​ല​ ​ക്ഷേ​ത്ര​ത്തി​ലെ​ ​സ​ന്ധ്യാ​ദീ​പാ​രാ​ധ​ന​ ​തൊ​ഴു​താ​ണ് ​ഭ​ക്ത​ർ​ ​ശി​വാ​ല​യ​ ​ഓ​ട്ടം​ ​ആ​രം​ഭി​ച്ചി​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

താ​മ്ര​ഭ​ര​ണി​ ​ന​ദീ​തീ​ര​ത്താ​ണ് ​ര​ണ്ടാ​മ​ത്തെ​ ​ക്ഷേ​ത്ര​മാ​യ​ ​തി​ക്കു​റി​ശ്ശി​ ​ക്ഷേ​ത്രം​ ​മൂ​ഞ്ചി​റ​യി​ൽ​ ​നി​ന്ന് 12​കി​ലോ​മീ​റ്റ​റാ​ണ് ​ഇ​വി​ടേ​ക്ക്.​ ​തൃ​പ്പ​ര​പ്പ് ​ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്താ​ൻ​ 14​ ​കി​ലോ​മീ​റ്റ​ർ.​നാ​ലാ​മ​ത്തെ​ ​ക്ഷേ​ത്ര​മാ​യ​ ​തി​രു​ന​ന്ദി​ക്ക​ര​യി​ൽ​ ​എ​ത്താ​ൻ​ ​എ​ട്ട് ​കി​ലോ​മീ​റ്റ​റും​ ​സ​ഞ്ച​രി​ക്ക​ണം.​ ​പൊ​ന്മ​ന,​ പ​ന്നി​പ്പാ​കം,​ പ​ദ്മ​നാ​ഭ​പു​ര​ത്തെ​ ​ക​ൽ​ക്കു​ളം,​ മേ​ലാ​ങ്കോ​ട് ​തി​ര​വി​ട​യ്ക്കോ​ട്,​ തൃ​പ്പ​ന്നി​യോ​ട് ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​തി​രു​ന​ട്ടാ​ലം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​തൊ​ഴു​തി​റ​ങ്ങി​യാ​ൽ​ ​ശി​വാ​ല​യ​ ​ഓ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കും.

ശി​വ​രാ​ത്രി​ ​ദി​വ​സം​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ഓ​രോ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​വീ​തം​ ​ഘൃ​ത​ധാ​രാ​ ​ന​ട​ത്താ​റു​ണ്ട്.​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​എ​ല്ലാ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ധാ​ര​ ​ന​ട​ക്കും.12​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ധാ​ര​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​തി​നെ​ ​കൂ​ട്ടു​ധാ​ര​ ​എ​ന്നാ​ണ് ​പ​റ​യ​പ്പെ​ടു​ന്ന​ത്.