കെ.എഫ്.ആർ.ഐയ്ക്ക് പുരസ്‌കാരം

Saturday 14 February 2026 11:52 PM IST
നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന് കീഴിലുള്ള രാജ്യത്തെ മികച്ച പ്രാദേശിക കേന്ദ്രത്തിനുളള പുരസ്കാരം കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി. സുജനപാൽ, പ്രൊജക്ട് മാനേജർ ഡോ. യു.എം. ചന്ദ്രശേഖര എന്നിവർ ഏറ്റുവാങ്ങുന്നു

തൃശൂർ: ഔഷധസസ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം കേരള വനഗവേഷണ സ്ഥാപനത്തിന്. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന് കീഴിലുള്ള രാജ്യത്തെ മികച്ച പ്രാദേശിക കേന്ദ്രമായി കെ.എഫ്.ആർ.ഐ തിരഞ്ഞെടുക്കപ്പെട്ടു.പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി. സുജനപാൽ, പ്രൊജക്ട് മാനേജർ ഡോ. യു.എം. ചന്ദ്രശേഖര എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് സംഘടിപ്പിച്ച 'ചിന്തൻ ശിബിർ' എന്ന ദേശീയ സംഗമത്തിലാണ് അവാർഡ് വിതരണം. പ്രവർത്തനങ്ങളുടെ ഏകോപനം, ഔഷധസസ്യങ്ങളുടെ സംരക്ഷണം, കൃഷി വ്യാപനം, വിപണന സൗകര്യങ്ങൾ തുടങ്ങിയവയിൽ നടത്തിയ മികച്ച ഇടപെടലുകളാണ് പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ അറിയിച്ചു.