ഒരുമ സീഫുഡ് സ്റ്റോർ

Sunday 15 February 2026 12:00 AM IST

കയ്പമംഗലം: മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ എഫ്.എഫ്.പി.ഒ പദ്ധതി പ്രകാരം മത്സ്യ വിഭവങ്ങളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും വിപണന സംരംഭമായി ഒരുമ സീഫുഡ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. മീൻ അച്ചാറുകൾ, ഉണക്ക ചെമ്മീൻ, ഉണക്ക ചെമ്മീൻ റോസ്റ്റ്, ഡ്രൈ ഫിഷ്, ചമ്മന്തിപ്പൊടി, കറിമസാലകൾ തുടങ്ങിയവ സ്റ്റോറിൽ ലഭ്യമാണ്. മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജ്കമൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ ദിലീപ്കുമാർ മുഖ്യാതിഥിയായി. പി.ടി.രാമചന്ദ്രൻ ആദ്യ വിൽപ്പന നടത്തി. സുജ ഇൻഷ്വറൻസ് ക്ലെയിം വിതരണം നടത്തി. എഫ്.ഡി.ഒ.സുരേഷ് കുമാർ, മത്സ്യഫെഡ് പി.ഒ ലിഷ ദിലീപ്, പി.കെ.ശശി, ലിജി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.