'സച്ചിദാനന്ദൻ പറഞ്ഞത് ശരി'
Sunday 15 February 2026 12:00 AM IST
തൃപ്രയാർ: സിപി.എമ്മിന്റെ നേതൃത്വത്തിൽ തുടർഭരണം വന്നാൽ അത് അപകടരമാണെന്ന് കെ.സച്ചിദാനന്ദൻ പറഞ്ഞത് വളരെ ശരിയായ നിരീക്ഷമാണെന്ന് ആർ.എം.പി.ഐ. സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് പറഞ്ഞു. രവി ബിനേഷ് കണ്ണൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് തളിക്കുളം സെന്ററിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ്. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി.പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.ഭാസ്‌കരൻ, അഡ്വ.വി.എം. ഭഗവത് സിംഗ്, മോചിത മോഹനൻ, കെ.എസ്.ബിനോജ്, പി.ബി.രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.