ലോകനാഥക്ഷേത്രത്തിൽ ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനം

Sunday 15 February 2026 1:09 AM IST

വെള്ളറ: ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനം സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് സൂരജ് കുമാർ.കെ.വി അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ,യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ,ശാഖ പ്രസിഡന്റ് ജി.സുധാകരൻ,ഡോ.വിവേക്.ജെ.എസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൂതാളി ഷാജി,എ.സി.ദീപ്തി,എം.മനോജ്,വനിത സംഘം യൂണിയൻ പ്രസിഡന്റ് ഉഷ ശിശുപാലൻ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവക്കമ്മിറ്റി ചെയർമാൻ ഷാജൻ.ജെ സ്വാഗതവും രോഹിത്ത് പങ്കജ് നന്ദിയും പറഞ്ഞു.