ആർ.നടരാജന് ഫ്രാബ്സിന്റെ ആദരം

Sunday 15 February 2026 1:10 AM IST

ബാലരാമപുരം: കൈത്തറിരംഗത്ത് 104 വർഷങ്ങൾ പിന്നിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ബാലരാമപുരം കണ്ണൻഹാൻഡ്ലൂംസ് ഉടമ ആർ.നടരാജനെയും സഹധർമ്മിണി അഴകേശ്വരിയേയും ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഫ്രാബ്സ് വൈസ് പ്രസിഡന്റുമാരായ എച്ച്.എ നൗഷാദ്,​ കാവിൻപുറം സുരേഷ്,​ ജോയിന്റ് സെക്രട്ടറി സി.വി സുന്ദരമൂർത്തി,​ ഭാരവാഹികളായ റൈയ്മണ്ട്,​ അർജ്ജുനൻ,​ അഗസ്ത്യാർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.ഹേമലത,​ സെക്രട്ടറി ആർ.സരസ്വതി എന്നിവർ പങ്കെടുത്തു.