'അവൾക്കായ് ' പഠന യാത്ര
Sunday 15 February 2026 12:13 AM IST
തൃശൂർ: സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമരവെള്ളച്ചാൽ ഉന്നതിയിലെ അമ്മമാർക്കും കുട്ടികൾക്കും 'അവൾക്കായ് ' ഏകദിന പഠന യാത്രയും ക്ലാസും സംഘടിപ്പിച്ചു. ഡി.എഫ്.ഒ ഷാജഹാൻ, ട്രൈബൽ ഡിപ്പാർട്ടുമെന്റ് ഫാക്കൽറ്റി മുകേഷ് എന്നിവർ സംസാരിച്ചു. സിറ്റി പൊലീസ് കമ്മീഷണർ കാര്യാലയം, തൃശൂർ ഫയർ ഫോഴ്‌സ് സ്റ്റേഷൻ , ചാവക്കാട് ബ്‌ളാങ്ങാട് ബീച്ച് എന്നിവയും സന്ദർശിച്ചു. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് പഠനോപകരണങ്ങൾ, ചെസ് - കാരംസ് ബോർഡ്, ഫുട്ബാൾ എന്നിവ നൽകി. കമ്പിളി പുതപ്പും വിതരണം ചെയ്തു. ഡെപ്യൂട്ടി കമാന്റന്റ് ചന്ദ്രശേഖരൻ, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ തോംസൺ, റിസർവ് ഇൻസ്‌പെക്ടർ വിനയചന്ദ്രൻ, മൂപ്പൻ വാസു, ഡോ.വിഷ്ണു, എന്നിവരും പങ്കെടുത്തു.