ഡൽഹി യൂണി.സംഘർഷം: പരസ്‌പരം പഴിചാരി സംഘടനകൾ
Sunday 15 February 2026 12:18 AM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ പരസ്‌പരം പഴിചാരി സംഘടനകൾ.പുതിയ യു.ജി.സി ചട്ടങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതു വിദ്യാർത്ഥി സംഘടനയായ ഐസയാണ് പ്രതിഷേധപ്രകടനം നടത്തിയത്.ഇതിനിടെ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ആരോപണം.ഒരു വനിത യുട്യൂബർക്ക് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിയെന്ന് എ.ബി.വി.പിയും തിരിച്ചടിച്ചു.അതേസമയം, പുതിയ യു.ജി.സി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരിക്കുന്ന പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ സമാധാനം തകർക്കുന്ന നടപടികളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഡൽഹി സർവകലാശാല വി.സി യോഗേഷ് സിംഗ് അഭ്യർത്ഥിച്ചു.