ഇന്ന് മഹാശിവരാത്രി, ക്ഷേത്രങ്ങൾ പഞ്ചാക്ഷരി മന്ത്രങ്ങളാൽ നിറയും
Sunday 15 February 2026 12:24 AM IST
തൃശൂർ : ഇന്ന് മഹാശിവരാത്രി, ശിവക്ഷേത്രങ്ങൾ ഇന്ന് പഞ്ചാക്ഷരി മന്ത്രങ്ങളാൽ നിറയും. വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്ന് രാത്രി നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ പൂരത്തിലെ ഘടക ക്ഷേത്രങ്ങളും അശോകേശ്വരം ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പ് ഉണ്ടാകും. ഇന്ന് രാവിലെ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഹാപരിക്രമ നടക്കും. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, മിഥുനപ്പിള്ളി ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രം, കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. പുലർച്ചെ മുതൽ വിവിധ താന്ത്പിക ചടങ്ങുകളും നടക്കും.