സൈക്കിൾ റാലി നടത്തി കളക്ടറുടെ റോഡ് പരിശോധന
Sunday 15 February 2026 12:25 AM IST
തൃശൂർ: തൃശൂർ-കുന്നംകുളം റോഡ് നവീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സംഘവും അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരിച്ചും 40 കിലോ മീറ്റർ സൈക്കിൾ റാലി നടത്തി. 2024 ഒക്ടോബറിൽ റോഡ് മോശം അവസ്ഥയിലായിരുന്നപ്പോൾ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറും സംഘവും ഇതേ റോഡിൽ സൈക്ലിംഗ് നടത്തിയിരുന്നു. തൃശൂർ - കുന്നംകുളം റോഡിന്റെ നവീകരണ പ്രവൃത്തികൾ 20 നകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. തൃശൂർ സൈക്ക്‌ളേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ യാത്രയിൽ കളക്ടറോടൊപ്പം 50 ക്ലബ് അംഗങ്ങൾ പങ്കെടുത്തു. തൃശൂർ - കുറ്റിപ്പുറം കെ.എസ്.ടി.പി റോഡ് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട സംയോജന സമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്.