മീനൂട്ട് ചടങ്ങിനിടെ കടലിൽ വീണ് മരിച്ചു

Sunday 15 February 2026 12:43 AM IST

ഹരിപ്പാട് : ആറാട്ടുപുഴ തറയിൽക്കടവിൽ ശിവക്ഷേത്രത്തിലെ മീനൂട്ട് ചടങ്ങിനിടയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. ആറാട്ടുപുഴ തറയിൽകടവ് ആൽത്തറമൂട്ടിൽ രജു (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കടലിലായിരുന്നു സംഭവം. മീനൂട്ട് ചടങ്ങിന്റെ ഭാഗമായുള്ള ചടങ്ങിനിടെ വള്ളത്തിൽ നിന്നും കടലിൽ വീഴുകയായിരുന്നു. മുങ്ങി താഴ്ന്ന രജുവിനെ ഒപ്പം ഉണ്ടായിരുന്നവർ കരയിൽ എത്തിച്ചു കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: രവി. മാതാവ്: രാജമ്മ.