ചാക്കോച്ചൻ - മഞ്ജു വാര്യർ ചിത്രം: നേരേ ചൊവ്വ
കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരേ ചൊവ്വ എന്നുപേരിട്ടു. കോമഡി എന്റർടെയ്നർ എന്ന് തോന്നിപ്പിക്കുന്നതാണ് ടൈറ്റിൽ. ഫാലിമി സിനിമയിൽ നിതീഷ് സഹദേവിന്റെ അസോസിയേറ്റ് ഡയറക്ടറായി രഞ്ജിത്ത് ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥ: രമേഷ് രഞ്ജിത്ത്, സനീഷ് സുബ്രഹ്മണ്യൻ, ഛായാഗ്രഹണം : ബബ്ലു അജു, വി. ആന്റ് വി ഗ്ളോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗീസ് ആണ് നിർമ്മാണം. അങ്കിത് മേനോൻ സംഗീതം ഒരുക്കുന്നു. ഹൗ ഓൾഡ് ആർ യു, വേട്ട എന്നീ ചിത്രങ്ങൾക്കുശേഷം ചാക്കോച്ചനും മഞ്ജുവാര്യരും ഒരുമിക്കുന്ന ചിത്രം ആണ്. പത്തുവർഷത്തിനുശേഷം ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതേസമയം ചിത്ര സംയോജകൻ കിരൺദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ആണ് നായകൻ. ലിജോ മോൾ നായികയായി എത്തുന്നു. ഇരുവരും നായകനും നായികയുമായി എത്തുന്നത് ആദ്യം.